മനാമ- കോവിഡ് 19 പശ്ചാത്തലത്തില്‍ സിറ്റി സെന്റര്‍ ബഹ്‌റൈന്‍, സീഫ് മാള്‍ എന്നിവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഉച്ചമുതല്‍ വൈകിട്ടു എട്ടു വരെയാകും പ്രവര്‍ത്തിക്കുക. വിനോദ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കില്ല. ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി, ക്ലിനിക് തുടങ്ങിയവയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. എല്ലാ സ്വദേശികള്‍ക്കും ബാങ്ക് വായ്പാ തിരിച്ചടവിന് ആറുമാസത്തെ ഇളവ് പ്രഖ്യാപിച്ചു. എല്ലാ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വായ്പാ തിരിച്ചടവിന് ഇതു ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം 430 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരുന്നു.