Sorry, you need to enable JavaScript to visit this website.

സെല്‍ഫ് ക്വാറന്റൈന്‍ ഭ്രാന്ത് പിടിപ്പിക്കുന്നു; ഐസൊലേഷന്റെ എട്ട് ദിനങ്ങളെ കുറിച്ച് പ്രിയങ്ക ചോപ്ര


കൊറോണ വൈറസ് പല സെലിബ്രിറ്റികളെയും സ്വന്തം വീടുകളില്‍ തളച്ചിട്ടിരിക്കുകയാണ്. വിദേശങ്ങളിലും മറ്റും പോയി മടങ്ങിവന്നവരാണ് സെല്‍ഫ് ക്വാറന്റൈലിന് വിധേയമാകേണ്ടി വന്നത്. ഈ ഒറ്റപ്പെടലിനെ മറികടക്കാന്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകുകയാണ് താരങ്ങള്‍. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും സെല്‍ഫ് ക്വാറന്റൈലിനെ മുഷിപ്പ് മറികടക്കാന്‍ സോഷ്യല്‍മീഡിയയെ കൂട്ടുപ്പിടിച്ചിരിക്കുകയാണ്. എട്ട് ദിവസമായി സ്വയം ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് വട്ട് പിടിക്കുന്നുവെന്നാണ് താരം ഒടുവില്‍ പറഞ്ഞിരിക്കുന്നത്.

'നിങ്ങള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എനിക്ക് അവിടേക്ക് വന്ന് ഒരു ഹലോ പറയണമെന്നുണ്ട്. ഇത് നമ്മെ ഭ്രാന്ത് പിടിപ്പിക്കുന്ന സമയമാണ് . നമ്മുടെ ജീവിതം തലകീഴായി മറിഞ്ഞിരിക്കുന്നു. ഒരു സിനിമ പോലെയാണ് തോന്നുന്നത്. പക്ഷേ അങ്ങിനെയല്ലല്ലോ. നിക്കും ഞാനും കഴിഞ്ഞ ഒരാഴ്ച്ചയായി വീട്ടിലാണ്. ഞങ്ങള്‍ക്ക്  ഒറ്റപ്പെടലിന്റെ എട്ടാം ദിവസമാണ്.ഞങ്ങള്‍ക്ക് ചിലപ്പോഴൊക്കെ ഇതുപോലെയുള്ള ഭ്രാന്തന്‍ ഷെഡ്യൂളുകളുണ്ടാകാറുണ്ട്. പക്ഷെ ചുറ്റും എപ്പോഴും ധാരാളം പേരുണ്ടാകും. എല്ലാം പെട്ടെന്നായിപ്പോയി. യഥാര്‍ത്ഥത്തില്‍ വളരെ വട്ട് പിടിക്കുന്നുണ്ട്. നിങ്ങളൊക്കെ ഇതേ അവസ്ഥയിലാണെന്നാണ് ഞാന്‍ കരുതുന്നതെന്ന്' പ്രിയങ്ക പറയുന്നു. 37കാരിയായ നടി കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെ കുറിച്ചും വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമാണ് ക്വാറന്റൈന്‍ എട്ടാം ദിവസത്തേക്ക് കടക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.
 

Latest News