കുവൈത്ത് സിറ്റി- കുവൈത്തില്‍ വെള്ളിയാഴ്ച പുതിയ 11 കോവിഡ് ബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 159 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍നിന്ന് മടങ്ങിയെത്തിയ 10 പേർക്കും ഒരു ലബനീസ് പൗരനുമാണ് ഏറ്റവും ഒടുവില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ലബനോന്‍ പൗരനും നേരത്തെ ബ്രിട്ടന് സന്ദർശിച്ചിരുന്നു.
നിലവില്‍ ചികിത്സ തുടരുന്ന 137 പേരില്‍ അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 22 പേർക്ക് അസുഖം ഭേദമാകുകയും 574 പേരെ ഐസോലേഷന് വാർഡുകളില്‍നിന്ന് വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.






