യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഇന്ന് പന്ത്രണ്ടു മണി മുതൽ, വിസയുള്ളവര്‍ക്കും വരാനാകില്ല

ദുബായ്- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യു.എ.ഇ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഇന്ന് പന്ത്രണ്ട് മണിയോടെ നിലവിൽ വരും. നിലവിൽ രാജ്യത്തിന് പുറത്തുള്ള റസിഡൻസി വിസയുള്ളവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ യു.എ.ഇയിൽ പ്രവേശിക്കാനാകില്ല. അവധിക്കായി നാട്ടിലെയത്തിയവവർക്കും വിലക്ക് ബാധകമാണ്. സന്ദർശകവീസ, വാണിജ്യവീസ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതൽ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. 
കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണു ഈ നടപടി. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. പ്രതിരോധ നടപടികൾ വിലയിരുത്തിയ ശേഷം വിലക്ക് കാലാവധി പുതുക്കുന്നതിനെക്കുറിച്ച് അറിയിക്കും. ഇപ്പോൾ അവധിയിൽ നാട്ടിൽ കഴിയുന്നവർ അവരുടെ രാജ്യത്തുള്ള യുഎഇ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട് അവരുടെ ആശങ്കകൾക്കു പരിഹാരം തേടാവുന്നതാണ്. 
അത്യാവശ്യമില്ലാത്ത രോഗികളൊന്നും ആശുപത്രിയിലേക്ക് വരരുതെന്ന് ഒമാനും അറിയിച്ചു. കൊറോണ ബാധിതർക്ക് കൂടുതൽ പരിഗണന നൽകുന്നതിന് വേണ്ടിയാണ് ഒമാന്റെ തീരുമാനം. 
 

Latest News