ഖത്തറി‍ല്‍ ഭക്ഷ്യവസ്തുക്കളും മരുന്നും ഒഴികെ എല്ലാ കടകളും അടപ്പിച്ചു

ദോഹ- കൊറോണ ജാഗ്രതയുടെ ഭാഗമായി ഖത്തറില്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവർത്തിക്കുന്ന കടകളും ബാങ്ക് ശാഖകളും അടച്ചു. ഫുഡ് സ്റ്റോറുകളും ഫാർമസികളും മാത്രമാണ് തുറന്നു പ്രവർത്തിക്കുക. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്‍ഡസ്ട്രിയില്‍ ഏരിയയുടെ ഒരു ഭാഗം 14 ദിവസത്തേക്ക് നേരത്തെ അടപ്പിച്ചിരുന്നു.

ചൊവ്വാഴ്ച ചേർന്ന ക്രൈസിസ് മാനേജ് മെന്‍റ് ഉന്നത തല കമ്മിറ്റിയാണ് പുതിയ തീരുമാനങ്ങള്‍ കൈക്കോണ്ടത്. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 442 ആയി വർധിച്ചിട്ടുണ്ട്. പുതുതായി മൂന്ന് രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. സലൂണ്‍, ബാർബർഷോപ്പുകള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ ഷോപ്പുകളും അടുത്ത 14 ദിവസത്തേക്ക് അടച്ചിടും.

Latest News