ബഹ്‌റൈൻ- ഗൾഫ് മേഖലയിൽ ആദ്യ കോവിഡ് 19 മരണം ബഹ്‌റൈനിൽ സ്ഥിരീകരിച്ചു. 65-വയസുള്ള ബഹ്‌റൈൻ സ്ത്രീയാണ് മരിച്ചത്. കൊറോണ ബാധിച്ച് ഇവർ ഗുരുതരാവസ്ഥയിൽ കഴിയുകയായിരുന്നു. ബഹ്‌റൈനിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 189 ആയി. അവരിൽ 77 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറ്റലി, സൗത്ത് കൊറിയ, ഈജിപ്ത്, ലെബനോൺ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവരെല്ലാം പതിനാല് ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം ആവർത്തിച്ചു.