അബുദാബി- മാര്‍ച്ച് 17 മുതല്‍ ലബനന്‍, തുര്‍ക്കി, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന എല്ലാ വിമാനങ്ങളും യു.എ.ഇ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ യു.എ.ഇ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണ് അനിശ്ചിത കാലത്തേക്കുള്ള ഫ്‌ളൈറ്റ് സസ്‌പെന്‍ഷന്‍.
മൊത്തത്തിലുള്ള ആഗോള സ്ഥിതിഗതികള്‍ അവലോകനം ചെയ്ത് വിശകലനം ചെയ്ത ശേഷമാണ് തീരുമാനം എടുത്തതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി.സി.എ.എ) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഇറ്റലി ഉള്‍പ്പെടെ ലോകത്തെ മിക്ക രാജ്യങ്ങളിലും വൈറസ് പടര്‍ന്നു. നാഷണല്‍ എമര്‍ജന്‍സി െ്രെകസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) ഉള്‍പ്പെടെയുള്ള രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചാണ് തീരുമാനം എടുത്തത്.
എന്‍സിഇഎംഎയും മറ്റ് ബന്ധപ്പെട്ട അധികാരികളും ലോകത്തിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും ആവശ്യമായ സംഭവ വികാസങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുന്നതിനെ അടിസ്ഥാനമാക്കി ഉചിതമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.






