കൊറോണ: മടങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഐഡി കാലാവധി പ്രശ്‌നമില്ല; പുതുക്കി നല്‍കുമെന്ന് ഖത്തര്‍

ദോഹ- ഖത്തര്‍ താമസാനുമതി രേഖ പുതുക്കേണ്ട സമയത്ത് തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്കു ഐ.ഡിയുടെ കാലാവധി കഴിഞ്ഞാലും നിലവിലെ വിലക്ക് നീങ്ങിയാലുടന്‍  രാജ്യത്തേക്കു പ്രവേശിക്കാം.  ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിന്റേതാണു പ്രഖ്യാപനം.
കൊറോണ വിലക്ക് സമയത്തെ റീ എന്‍ട്രിയും ഇഖാമയും പുതുക്കി നല്‍കാന്‍ സൗദി അറേബ്യയും തീരുമാനിച്ചിരുന്നു. അവധിക്ക് നാട്ടില്‍ പോയവരുടെ ഇഖാമയോ റീ എന്‍ട്രിയോ കാലാവധി അവസാനിച്ചാല്‍ വിലക്ക് സമയം ഗ്രേസ് പീരീഡായി പരിഗണിച്ച് കാലാവധി നീട്ടി നല്‍കുമെന്നാണ് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചിരിക്കുന്നത്.
കോവിഡ്  19 നെതിരെയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു  പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണു ഖത്തറും സമാന തീരുമാനം കൈക്കൊണ്ടത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ക്കു പുതിയ തീരുമാനം ആശ്വാസമാകും.

 

Latest News