മനാമ-ബഹ്‌റൈനില്‍ മലയാളിക്ക് കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട് സ്വദേശി നഴ്‌സിനാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഭര്‍ത്താവിന്റെയും മകളുടെയും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. യുഎഇയില്‍ 11 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി പുതിയ റിപ്പോര്‍ട്ട്. ഇതോടെ യുഎഇയിലെ രോഗബാധിതരുടെ എണ്ണം 85 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.