കുവൈത്ത് സിറ്റി- കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചു. മാര്‍ച്ച് 26 വരെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി.
രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം.
സിനിമ തിയറ്ററുകളും ഹോട്ടല്‍ ഹാളുകളും വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇതുവരെ 65 പേര്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചിരിച്ചത്. ഒരു വിദേശിക്കും കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. അസര്‍ബൈജാനില്‍നിന്നുമെത്തിയ ഈജിപ്തുകാരനിലാണ് രോഗബാധ കണ്ടെത്തിയത്.






