കൊറോണ ഭീതി: ദുബായ് എയര്‍പോര്‍ട്ട് സ്മാര്‍ട്ട് ഗേറ്റുകള്‍ അടച്ചു

ദുബായ്- കൊറോണ വൈറസിനെതിരായ മുന്‍കരുതല്‍ നടപടിയായി ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെയും ദുബായ് വേള്‍ഡ് സെന്‍ട്രലിലെയും സ്മാര്‍ട്ട് ഗേറ്റുകള്‍ അടച്ചു.
യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ആരോഗ്യ അധികാരികളുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കം.
തായ്‌ലന്‍ഡ്, ലെബനന്‍, സിറിയ, ഇറ്റലി, ചൈന എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്കായി ദുബായ് ഹെല്‍ത്ത് അതോറിറ്റി തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്നുണ്ട്.
ജിസിസിഎ മാര്‍ഗനിര്‍ദേശപ്രകാരം ബഹ്‌റൈന്‍, ഇറാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു.
ഈ ഫ്‌ളൈറ്റ് മാറ്റങ്ങള്‍ക്ക് പുറമേ, യു.എ.ഇക്കും സൗദി അറേബ്യക്കുമിടയിലുള്ള വിമാനങ്ങള്‍ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.
ദുബായ് വഴി കുവൈത്തിലേക്ക് യാത്ര ചെയ്യുന്നവരും ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഇന്ത്യ, ശ്രീലങ്ക, ലെബനന്‍, ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ താമസിക്കുന്നവരോ സന്ദര്‍ശിച്ചവരോ ആയവരും കുവൈത്തിലേക്ക് പ്രവേശിക്കാന്‍ പാടില്ല.

 

Latest News