സൗദിയിൽ സർവീസ് സർട്ടിഫിക്കറ്റിന് തൊഴിലാളിക്ക് അവകാശമുണ്ടോ?

തൊഴിൽ കരാർ കാലാവധി പൂർത്തിയാകുമ്പോൾ തൊഴിലുടമകൾ തൊഴിലാളികൾക്ക് സർവീസ് സർട്ടിഫിക്കറ്റ് നൽകൽ നിർബന്ധമാണ്. തൊഴിലാളിക്ക് അപകീർത്തിയുണ്ടാക്കുന്നതോ തൊഴിലവസരങ്ങൾ കുറക്കുന്നതോ ആയ ഒരു പരാമർശവും സർവീസ് സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താൻ പാടില്ല. സേവനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ച് നോട്ടീസ് നൽകിയ കാലത്ത് ബദൽ തൊഴിൽ അന്വേഷിച്ച് കണ്ടെത്തുന്നതിന് ആഴ്ചയിൽ ഒരു ദിവസം വേതനത്തോടെ ലീവ് എടുക്കുന്നതിന് തൊഴിലാളിക്ക് അവകാശമുണ്ടാകും. 
തൊഴിൽ കരാർ മൂന്നു തവണ തുടർച്ചയായി പുതുക്കുകയോ, ആദ്യത്തെ തൊഴിൽ കരാർ കാലാവധിയും പുതുക്കിയ കരാർ കാലാവധിയും ഒരുമിച്ച് നാലു വർഷം പൂർത്തിയാവുകയോ ചെയ്ത ശേഷവും കരാർ നടപ്പാക്കുന്നത് ഇരു കൂട്ടരും തുടരുന്ന പക്ഷം തൊഴിൽ കരാർ, കാലാവധി നിർണയിക്കാത്ത കരാറായി പരിഗണിക്കപ്പെടും.

Latest News