ഇത് എമ്പുരാനോ? പുതിയ ലുക്കിൽ മോഹൻലാൽ

സോഷ്യൽ മീഡിയിൽ പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ പുതിയ ചിത്രം പല അഭ്യൂഹങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. കറുത്ത ടീഷർട്ടും കറുത്ത കൂളിംഗ് ഗ്ലാസുമണിഞ്ഞ് കറുത്ത കട്ട താടിയുമായി കിടിലൻ ലുക്കിലാണ് ലാലേട്ടന്റെ നിൽപ്. ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാൻ ലുക്ക് എന്നാണ് ആരാധർ കമന്റ് ചെയ്യുന്നത്. ടീഷർട്ടിലുള്ള വിരലടയാളത്തിന് പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. സ്വന്തം വിരലടയാളമാണോ നെഞ്ചത്ത് പതിപ്പിച്ചിരിക്കുന്നതെന്നാണ് പലരുടെയും സംശയം. 


ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിലെ ലുക്കാണോ ഇതെന്ന് സംശയിക്കുന്നവരുമുണ്ട്. പക്ഷേ റാമിലെ ലുക്കല്ല ഇതെന്നും എമ്പുരാനിലെ ലുക്കാണെന്നുമാണ് കൂടുതൽ ആരാധകരും പറയുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ കഴിഞ്ഞ വർഷം ബോക്‌സോഫീസിൽ തരംഗം സൃഷ്ടിച്ചിരുന്നു. ലൂസിഫറിന്റെ വൻ വിജയത്തിനു പിന്നാലെ രണ്ടാം ഭാഗമായി എമ്പുരാൻ ഇറക്കുന്ന കാര്യം മോഹൻലാലും പൃഥ്വിരാജും തന്നെയാണ് പുറത്തു വിട്ടത്. എമ്പുരാന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. 


 

Latest News