കുവൈത്ത് സിറ്റി- കുവൈത്തില്‍ ഒരാള്‍ക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ ബാധിതരുടെ എണ്ണം 46 ആയതായി കുവൈത്ത് പൊതു ജനാരോഗ്യ വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ബുതൈന അല്‍ മുദ്ദാഫ് പറഞ്ഞു.
ഇറാനില്‍നിന്നു നേരത്തെ വന്ന 700 യാത്രക്കാരില്‍ രോഗബാധ സംശയിച്ചിരുന്ന 126 പേരില്‍ ഒരാള്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധയേറ്റ മുഴുവന്‍ പേരും ഇറാനില്‍ നിന്നു എത്തിയ യാത്രക്കാരാണ്.
കഴിഞ്ഞദിവസം ഇറാനില്‍നിന്ന് വീണ്ടും അഞ്ഞൂറോളം സ്വദേശികളെ കൂടി കൊണ്ടുവന്നിരുന്നു. ഇതിനു പുറമേ ഇറ്റലി, തായ്ലാന്റ് മുതലായ രാജ്യങ്ങളില്‍നിന്നുള്ള കുവൈത്ത് സ്വദേശികളെയും രാജ്യത്ത് എത്തിച്ചിരുന്നു. ഇവരില്‍ ഇറാനില്‍ നിന്നുള്ള യാത്രക്കാര്‍ ഒഴികെ മറ്റുള്ളവരെല്ലാം സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാണ്.






