ഖത്തറില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു

ദോഹ- ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അടുത്തിടെ ഇറാനില്‍നിന്നു തിരിച്ചുവന്ന 36 കാരനായ സ്വദേശി പൗരനാണ് കൊറോണയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ കൂടെ ഇറാനില്‍നിന്നു പ്രത്യേക വിമാനത്തില്‍ ഖത്തറില്‍ തിരിച്ചെത്തിയ എല്ലാവരെയും നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണെന്നും രോഗിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

 

 

Latest News