Sorry, you need to enable JavaScript to visit this website.

യു.എ.ഇ സൈക്ലിംഗ് ടൂർ: നിരീക്ഷണത്തിലുള്ള 167 പേർക്ക് കൊറോണയില്ല

അബുദാബി- കൊറോണ ബാധിച്ച രണ്ട് ഇറ്റലിക്കാരുമായി ഇടപെട്ടുവെന്ന സംശയത്തില്‍ യാസ് ഐലന്‍ഡിലെ ഹോട്ടലുകളില്‍ പാർപ്പിച്ചിരുന്നവരില്‍ 167 പേർക്കും കൊറോണയില്ലെന്ന പരിശോധനാ ഫലം ലഭിച്ചു. രണ്ട് ഇറ്റലിക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മറ്റുള്ളവരെയും ക്വാറന്‍റൈന്‍ ചെയ്തത്.

അവശേഷിക്കുന്നവരുടെ പരിശോധനാ ഫലങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും അതുവരെ നിരീക്ഷണത്തില്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

രണ്ട് ഹോട്ടലുകളില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം എല്ലാ നടപടികളും സ്വീകരിച്ചിരുന്നു.

രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 2020 യു.എ.ഇ സൈക്ലിംഗ് ടൂറിന്‍റെ അവശേഷിക്കുന്ന റൌണ്ടുകള്‍ അബുദാബി സ്പോർട്സ് കൌണ്‍സില്‍ റദ്ദാക്കിയിരുന്നു.

 

Latest News