Sorry, you need to enable JavaScript to visit this website.

റബാദ ഇന്ത്യയിലേക്ക് ഇല്ല, ഐ.പി.എല്ലും സംശയം

ജോഹന്നസ്ബര്‍ഗ് - ഇടുപ്പിന് പരിക്കേറ്റ പെയ്‌സ്ബൗളര്‍ കഗീസൊ റബാദ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന് ഉണ്ടാവില്ല. ഇന്ത്യയില്‍ മൂന്ന് ഏകദിനങ്ങളാണ് ദക്ഷിണാഫ്രിക്ക കളിക്കുക. ഓ്‌സ്‌ട്രേലിയക്കെതിരായ അവശേഷിച്ച മത്സരങ്ങളിലും റബാദ ലഭ്യമായിരിക്കില്ല. ഐ.പി.എല്ലിന് മുമ്പ് കായികക്ഷമത നേടാനാവുമോയെന്ന് സംശയമാണ്. മാര്‍ച്ച് 29 നാണ് ഐ.പി.എല്‍ തുടങ്ങുന്നത്. ഇന്ത്യക്കെതിരായ പരമ്പര മാര്‍ച്ച് 12 ന് ആരംഭിക്കും. 
ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലാണ് റബാദക്ക് പരിക്കേറ്റത്. മൂന്നു മത്സരങ്ങളിലും കളിച്ചിരുന്നു. പരിക്കു കാരണം 2018 ലെ ഐ.പി.എല്‍ റബാദക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ മടങ്ങേണ്ടി വരികയും ചെയ്തു. 


 

Latest News