യു.എ.ഇയില്‍ പൊടിക്കാറ്റ്: പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ദുബായ്- ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ക്ക് നിര്‍ദേശം. ശനി, ഞായര്‍ ദിവസങ്ങളില്‍  പൊടിക്കാറ്റ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. വെള്ളിയാഴ്ചയും രാജ്യത്ത് പൊടിനിറഞ്ഞ അന്തരീക്ഷമായിരുന്നു.
കാറ്റടിക്കുമെങ്കിലും താപനിലയില്‍ കുറവുണ്ടാകും. പ്രതികൂല കാലാവസ്ഥയില്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ വീടുകളില്‍തന്നെ തുടരാനാണ് ആരോഗ്യകേന്ദ്രങ്ങള്‍ നല്‍കുന്ന നിര്‍ദേശം. ദൂരക്കാഴ്ച കുറക്കുന്ന തരത്തിലായിരുന്നു ചൊവ്വാഴ്ച മുതല്‍ തുടങ്ങിയ പൊടിക്കാറ്റ്.
മോശം കാലാവസ്ഥമൂലം ദുബായ് ഫെറി സര്‍വീസുകള്‍ തടസ്സപ്പെട്ടതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി അറിയിച്ചു. വിവരങ്ങള്‍ക്ക് ആര്‍.ടി.എ. കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുമായി 800 9090 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്വീറ്റില്‍ ആവശ്യപ്പെട്ടു.

 

Latest News