Sorry, you need to enable JavaScript to visit this website.

കോവിഡ് 19: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

ദുബായ്- ഗള്‍ഫ് നാടുകളില്‍ കോവിഡ്19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രത്യേക ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. എങ്ങനെ രോഗത്തെ പ്രതിരോധിക്കാമെന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ സഹിതമാണ് കോണ്‍സുലേറ്റ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും പ്രത്യേക ടെലിഫോണ്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍ ദുബായ് ആരോഗ്യവകുപ്പിന്റെ 800342 എന്ന നമ്പറിലോ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ 042301000 എന്ന നമ്പറിലോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായും ബന്ധപ്പെടാം: 043971222/ 043971333. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയും വിവരങ്ങള്‍ അറിയാം.

കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍

* ജീവനുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, ആനിമല്‍ മാര്‍ക്കറ്റുകളിലേക്കുള്ള സന്ദര്‍ശനം, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, വേവിക്കാത്ത മാംസം എന്നിവ പരമാവധി ഒഴിവാക്കുക.

* ശ്വാസസംബന്ധമായ അസുഖമുള്ളവരുമായോ, ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായോ ഉള്ള സമ്പര്‍ക്കം ഒഴിവാക്കണം.

* സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.

* സോപ്പും വെള്ളവും ലഭ്യമല്ലെങ്കില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കണം.

* ചുമയും ആസ്ത്മയുമുള്ളവര്‍ ടിഷ്യു, ടവ്വല്‍ ഉപയോഗിച്ച് മുഖം മറയ്ക്കണം.

* എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണം.

 

Latest News