സെമി സ്ഥാനം തേടി ഇന്ത്യന്‍ പെണ്‍ പട

കാന്‍ബെറ - ട്വന്റി20 വനിതാ ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ടീമാവാന്‍ ഇന്ത്യ വ്യാഴാഴ്ച ഇറങ്ങുന്നു. 
ഗ്രൂപ്പ് എ-യില്‍ ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യക്ക് ന്യൂസിലാന്റിനെ തോല്‍പിച്ചാല്‍ സെമിയിലെത്താം. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയും ബംഗ്ലാദേശിനെയുമാണ് ഇന്ത്യ കീഴടക്കിയത്.
2018 ലെ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ന്യൂസിലാന്റിനെ ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം അവരോട് തുടര്‍ച്ചയായി മൂന്നു തവണ തോറ്റു. ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയും ഫോമിലല്ലെന്നതാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. 
വെസ്റ്റിന്‍ഡീസിനെ പാക്കിസ്ഥാന്‍ എട്ടു വിക്കറ്റിന് തകര്‍ത്തതോടെ ഗ്രൂപ്പ് ബി ആവേശകരമായി. ഇംഗ്ലണ്ടിനും വിന്‍ഡീസിനും രണ്ടു കളികളില്‍ രണ്ട് പോയന്റുണ്ട്. പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കക്കും ഒരു കളിയിലും രണ്ട് പോയന്റായി. 


 

Latest News