Sorry, you need to enable JavaScript to visit this website.

യൂവെയെ വീഴ്ത്തി ലയണ്‍ സിംഹങ്ങള്‍

ലിയോണ്‍ - നിറംമങ്ങിയ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയെയും യുവന്റസിനെയും മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിയോണ്‍ മേല്‍ക്കൈ നേടി. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏറ്റവും ദുര്‍ബല ടീമായ ലിയോണിനെതിരെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങിയത്. അവസാന 11 ലീഗ് മത്സരങ്ങളിലും ഗോളടിച്ച ക്രിസ്റ്റിയാനോയായിരുന്നു യുവന്റസിന്റെ ആക്രമണം നയിച്ചത്. 
പക്ഷെ തുടക്കം മുതല്‍ ആക്രമിച്ചത് ലിയോണായിരുന്നു. മിഡ്ഫീല്‍ഡര്‍ ലുക്കാസ് ടുസാര്‍ട് മുപ്പത്തൊന്നാം മിനിറ്റില്‍ ആതിഥേയരുടെ വിജയ ഗോള്‍ കണ്ടെത്തി. യുവന്റസ് ഡിഫന്റര്‍ മതിസ് ഡിലൈറ്റ് പരിക്കിന് ചികിത്സ തേടിക്കൊണ്ടിരുന്നപ്പോഴാണ് ഗോള്‍ വീണത്. എന്നാല്‍ ആദ്യ പകുതിയിലെ ലിയോണിന്റെ അക്ഷീണയത്‌നത്തിനുള്ള അര്‍ഹിച്ച സമ്മാനമായിരുന്നു അത്. 
അവസാന വേളയില്‍ നിര്‍ണായക എവേ ഗോളിനായി യുവന്റസ് ആഞ്ഞടിച്ചു. പൗളൊ ദിബാല അവസാന വേളയില്‍ വല കുലുക്കിയെങ്കിലും ഗോള്‍ നിഷേധിക്കപ്പെട്ടു. 
 

Latest News