Sorry, you need to enable JavaScript to visit this website.

സൗദി കുതിരപ്പന്തയം, സമ്മാനത്തുക കേട്ടാല്‍ ഞെട്ടും

റിയാദ് - ശനിയാഴ്ച സൗദി അറേബ്യ ആതിഥ്യമരുളുന്ന കുതിരപ്പന്തയത്തില്‍ മൊത്തം സമ്മാനത്തുക രണ്ടു കോടി ഡോളര്‍. ജേതാവിന് ഒരു കോടി ഡോളറാണ് (70 കോടിയോളം രൂപ) സമ്മാനം. രണ്ടാം സ്ഥാനക്കാരന് 35 ലക്ഷം ഡോളര്‍ കിട്ടും. പത്താം സ്ഥാനക്കാരന് വരെ കൈനിറയെ സമ്മാനം ലഭിക്കും. കിംഗ് അബ്ദുല്‍അസീസ് റെയ്‌സ് ട്രാക്കില്‍ നടക്കുന്ന പന്തയം വീക്ഷിക്കാന്‍ പതിനായിരത്തിലേറെ പേര്‍ എത്തുമെന്നാണ് കരുതുന്നത്. 14 കുതിരകള്‍ക്ക് മത്സരിക്കാവുന്ന 1800 മീ. ട്രാക്കിലായിരിക്കും പ്രധാന പോരാട്ടം. 
സൗദി കപ്പില്‍ മറ്റ് ഏഴ് പന്തയങ്ങള്‍ കൂടി ഉണ്ടാവും. 92 ലക്ഷം ഡോളറാണ് ഈ മത്സരങ്ങളിലെ സമ്മാനത്തുക. അമേരിക്കയിലെ പെഗാസസ് ലോകകപ്പായിരുന്നു 2018 ല്‍ ഏറ്റവും സമ്മാനത്തുകയുള്ള കുതിരപ്പന്തയം. അതിന് മുമ്പ് ദുബായ് ലോകകപ്പിനായിരുന്നു റെക്കോര്‍ഡ്. ഈ രണ്ട് ചാമ്പ്യന്‍ഷിപ്പുകള്‍ക്കുമിടയിലായാണ് സൗദി കപ്പ് അരങ്ങേറുന്നത്. 1.6 കോടി ഡോളറാണ് പെഗാസസിലെ സമ്മാനത്തുക. ദുബായ് ലോകകപ്പില്‍ 1.2 കോടി ഡോളറായിരുന്നു പ്രതിഫലം. ഈ വര്‍ഷം അത് 90 ലക്ഷം ഡോളറായി കുറച്ചിട്ടുണ്ട്. 

Latest News