സേവനത്തിന് അംഗീകാരം, റാങ്കിംഗ് മറികടന്ന് പെയ്‌സ ടീമില്‍

ബംഗളൂരു - 30 വര്‍ഷത്തോളം രാജ്യത്തെ സേവിച്ച സേവന പാരമ്പര്യം മാനിച്ച് ലിയാന്റര്‍ പെയ്‌സിനെ ഡേവിസ് കപ്പ് ടെന്നിസ് ടൂര്‍ണമെന്റില്‍ ക്രൊയേഷ്യയെ നേരിടാനുള്ള ടീമില്‍ ഉള്‍പെടുത്തി. മാര്‍്ച്ച് ആറ് മുതല്‍ ക്രൊയേഷ്യയിലെ സാഗരിബിലാണ് മത്സരം. ഡബ്ള്‍സില്‍ പെയ്‌സും രോഹന്‍ ബൊപ്പണ്ണയും കളിക്കും. 
മഹാരാഷ്ട്രയിലെ ടാറ്റാ ഓപണില്‍ ദിവിജിനെ പെയ്‌സ് തോല്‍പിച്ചിരുന്നുവെന്നും ബംഗളൂരു ഓപണില്‍ സെമിയിലെത്തിയിരുന്നുവെന്നും നോണ്‍പ്ലേയിംഗ് ക്യാപ്റ്റന്‍ രോഹിത് രാജ്പാല്‍ ചൂണ്ടിക്കാട്ടി. റാങ്കിംഗില്‍ ദിവിജാണ് മുന്നില്‍ 

Latest News