കൂലി ചോദിച്ചതിന് തല്ലിയ ഇന്ത്യക്കാര്‍ക്ക് തടവ്, നാടുകടത്തല്‍

ദുബായ് - കൂലി ചോദിച്ച ഇന്ത്യക്കാരനായ തൊഴിലാളിയെ മര്‍ദിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് ഇന്ത്യക്കാരെ ശിക്ഷിച്ച് ദുബായ് കോടതി. രണ്ട് വര്‍ഷം വീതം തടവ് പൂര്‍ത്തിയാക്കിയാല്‍ ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ മേയില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ഇയാള്‍ക്ക് ഒരു നിര്‍മാണ സ്ഥലത്തു പ്രതികള്‍ ജോലി നല്‍കുകയായിരുന്നു.  
പ്രതിമാസം 1,500 ദിര്‍ഹം ശമ്പളം തരാമെന്നു സമ്മതിച്ചിരുന്നെങ്കിലും 100, 50 ദിര്‍ഹം വീതമാണ് കിട്ടിയിരുന്നതെന്നു പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞപ്പോഴായിരുന്നു മര്‍ദനം.

 

Latest News