തിരിച്ചുവന്ന് രണ്ടു കളി, ഹസാഡിന് വീണ്ടും പരിക്ക്

മഡ്രീഡ് - ബെല്‍ജിയം താരം എഡന്‍ ഹസാഡിന്റെ റയല്‍ മഡ്രീഡിലെ അരങ്ങേറ്റ സീസണ്‍ നിരാശയിലേക്ക്. ഈയിടെ മാത്രം പരിക്കില്‍ നിന്ന് കരകയറിയ പ്ലേമേക്കര്‍ വീണ്ടും പരിക്കേറ്റ് പിന്മാറി. ലെവാന്റെക്കെതിരായ തോല്‍വിക്കിടെ വലതു കാലിന്റെ എല്ല് പൊട്ടിയ ഹസാഡിന് സീസണിലെ അവശേഷിച്ച മത്സരങ്ങള്‍ നഷ്ടപ്പെട്ടേക്കും. ഇതേ സ്ഥലത്തെ പരിക്ക് കാരണം മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വന്ന  ശേഷം ഹസാഡിന്റെ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ഇത്.  
റയല്‍ രണ്ട് സുപ്രധാന മത്സരങ്ങള്‍ കളിക്കാനിരിക്കെയാണ് ഹസാഡിന് പരിക്കേറ്റത്. ബുധനാഴ്ച യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി സ്വന്തം ഗ്രൗ്ണ്ടില്‍ റയലിന് മത്സരമുണ്ട്. ഞായറാഴ്ച സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെയും അവര്‍ വരവേല്‍ക്കുന്നു.  

Latest News