യുനൈറ്റഡില്‍ സന്തോഷം തിരിച്ചെത്തുന്നു

മാഞ്ചസ്റ്റര്‍ - സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സന്തോഷത്തിലേക്ക്. വരാനിരിക്കുന്നത് കടുപ്പമേറിയ കളികളാണെങ്കിലും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അവര്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. വാറ്റ്ഫഡിനെ 3-0 ന് തോല്‍പിച്ച് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അഞ്ചാം സ്ഥാനത്തെത്തിയതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ സാധ്യതയിലേക്ക്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് വിലക്കുള്ള സാഹചര്യത്തില്‍ അഞ്ചാം സ്ഥാനക്കാര്‍ക്കും ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടാം. നാലാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ മൂന്നു പോയന്റ് മാത്രം പിന്നിലാണ് യുനൈറ്റഡ്. 
ബ്രൂണൊ ഫെര്‍ണാണ്ടസ് യുനൈറ്റഡ് ജഴ്‌സിയില്‍ ആദ്യ ഗോളടിച്ചു. ആന്റണി മാര്‍ഷ്യാല്‍, മെയ്‌സന്‍ ഗ്രീന്‍വുഡ് എന്നിവരും സ്‌കോര്‍ ചെയ്തു. 


 

Latest News