അബുദാബിയില്‍ ഹോം സ്റ്റേകള്‍ക്ക് ലൈസന്‍സ് വേണം, ആറ് ശതമാനം ടൂറിസം ഫീ

അബുദാബി- ഹോംസ്‌റ്റേകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയും ആറ് ശതമാനം ടൂറിസം ഫീസ് ഏര്‍പ്പെടുത്തിയും അബുദാബിയില്‍ ഹോളിഡേ ഹോംസ് നിയമം പരിഷ്‌കരിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
എല്ലാ സഞ്ചാരികള്‍ക്കും മികച്ച സൗകര്യം ഉറപ്പാക്കാനാകും. ഹോട്ടല്‍, ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുകള്‍ എന്നിവക്ക് ആവശ്യക്കാര്‍ വര്‍ധിക്കുന്ന സീസണ്‍ സമയത്ത് താമസ സൗകര്യം കിട്ടാതെ വരുന്ന അവസ്ഥ ഒഴിവാക്കാനാണ് ഹോം സ്‌റ്റേകള്‍ അനുവദിക്കുന്നത്. എന്നാല്‍ ഇതു മുതലെടുത്ത് അംഗീകൃതമല്ലാത്ത വില്ലകളിലും മറ്റും താമസിപ്പിക്കുന്ന പ്രവണ ഒഴിവാക്കാനാണ് നിയമം കര്‍ശനമാക്കിയത്.
എമിറേറ്റിന്റെ ഖ്യാതിക്കും ടൂറിസ നിലവാരത്തിനും സുരക്ഷക്കും അനുയോജ്യമായ സൗകര്യമുള്ള ഹോളിഡേ ഹോംസിനു മാത്രമേ അനുമതി നല്‍കൂവെന്ന് സാംസ്‌കാരിക ടൂറിസം വിഭാഗം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി സൗദ് അല്‍ ഹൊസാനി അറിയിച്ചു.

 

Latest News