ശരീരം തളര്‍ന്ന 13 കാരിക്ക് പുതുജന്മം, 12 മണിക്കൂര്‍ ശസ്ത്രക്രിയക്ക് ശേഷം അവള്‍ നടന്നു

ദുബായ്- നട്ടെല്ലിലെ മുഴ മൂലം ശരീരം തളര്‍ന്നുപോയ പതിമൂന്നുകാരിക്ക് പുതുജന്മം. 12 മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് സോമാലിയക്കാരിയായ ഇസ്ര ഒമാന്‍ മുഹമ്മദ് ഹാജി എന്ന പെണ്‍കുട്ടി വീണ്ടും നിലത്ത് കാല്‍കുത്തി നടന്നത്.
2018 വരെ വളരെ സ്മാര്‍ട്ട് ആയിരുന്ന പെണ്‍കുട്ടിയായിരുന്നു ഇസ്ര. പെട്ടെന്നാണ് അരക്ക് താഴെ തളര്‍ന്ന് കിടപ്പായത്. മെഡ്‌കെയര്‍ ഓര്‍തോപീഡിക്‌സ് ആന്റ് സ്‌പൈന്‍ ആശുപത്രിയിലെ ന്യൂറോ സ്‌പൈനല്‍ സര്‍ജന്‍ ഡോ. നികാന്‍ഡ്രോ ഫിഗിരാഡോയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.
അന്യൂറിസ്മല്‍ ബോണ്‍ സിസ്റ്റ് എന്ന അസുഖമായിരുന്നു ഇസ്രക്ക്. വളരെ അപൂര്‍വമായി കണ്ടു വരുന്ന ഈ രോഗം നട്ടെല്ലിനെ സമ്മര്‍ദത്തിലാക്കുകയും രോഗി തളര്‍ന്നു പോകുകയുമായിരുന്നു. ആദ്യമായാണ് ഈ അസുഖം ബാധിച്ച ഒരു രോഗിയെ താന്‍ യു.എ.ഇയില്‍ കാണുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു.

 

Latest News