Sorry, you need to enable JavaScript to visit this website.

റഫറി ചതിച്ചു, മുംബൈ പുറത്ത്

മുംബൈ - രണ്ട് മിനിറ്റിനിടെയുണ്ടായ രണ്ട് സംഭവങ്ങളില്‍ കളി തിരിഞ്ഞതോടെ ഐ.എസ്.എല്ലില്‍ നിന്ന് മുംബൈ സിറ്റി എഫ്.സി പുറത്തായി. പ്രതീക്ഷ നഷ്ടപ്പെട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിച്ച ചെന്നൈയന്‍ എഫ്.സി അദ്ഭുതകരമാം വിധം അവസാന പ്ലേഓഫ് ബെര്‍ത്ത് സ്വന്തമാക്കി. അമ്പത്തിനാലാം മിനിറ്റില്‍ സൗരവ് ദാസ് ചുവപ്പ് കാര്‍ഡ് കണ്ടിട്ടും ധീരമായി ചെറുത്തുനിന്ന മുംബൈ സിറ്റി എഫ്.സിയെ അവര്‍ 1-0 ന് തോല്‍പിച്ചു. ഒരു മത്സരം ശേഷിക്കെയാണ് ചെന്നൈയന്‍ പ്ലേഓഫിലെത്തിയത്. ചെന്നൈയന്‍ ജയിച്ചതോടെ മുംബൈ സിറ്റിക്കൊപ്പം ഒഡിഷ എഫ്.സിയുടെയും പ്ലേഓഫ് സ്വപ്‌നം അവസാനിച്ചു. കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ പഴയ മുംബൈ താരവും ഇപ്പോള്‍ ചെന്നൈയന്‍ നായകനുമായ ലൂഷ്യന്‍ ഗോയനാണ് വിജയ ഗോളടിച്ചത്. 
രണ്ടാം പകുതിയുടെ തുടക്കത്തിലെ രണ്ട് സംഭവങ്ങള്‍ കളിയില്‍ വഴിത്തിരിവായി. അമ്പത്തിരണ്ടാം മിനിറ്റില്‍ ഗോളിലേക്ക് കുതിച്ച ഷെര്‍മീതിയെ ബോക്‌സിനു പുറത്തേക്ക് ഓടിയിറങ്ങി ചെന്നൈയന്‍ ഗോളി വിശാല്‍ കൈത് ചവിട്ടിയിട്ടെങ്കിലും റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാന്‍ വിസമ്മതിച്ചു. കൈതിന്റെ ശിക്ഷ മഞ്ഞക്കാര്‍ഡിലൊതുങ്ങി. രണ്ടു മിനിറ്റിന് ശേഷം മറുവശത്ത് ഗോളിലേക്ക് കുതിച്ച ലാലിന്‍സുവാല ചാംഗ്‌റ്റെയെ വീഴ്ത്തിയതിന് സൗരവ് ദാസ് ചുവപ്പ് കാര്‍ഡ് കണ്ടു. വിവേചനത്തില്‍ മുംബൈ കളിക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലം കണ്ടില്ല. 
ഐ.എസ്.എല്‍
കളി, ജയം, ഡ്രോ, തോല്‍വി, പോയന്റ് എന്ന ക്രമത്തില്‍

ഗോവ    18    12    3    3    39
എ.ടി.കെ    17    10    3    4    33
ബംഗളൂരു    17    8    5    4    29
ചെൈന്നയന്‍    17    8    4    5    28
മുംബൈ    18    7    5    6    26
ഒഡിഷ    17    7    3    7    24
ബ്ലാസ്‌റ്റേഴ്‌സ്    17    4    6    7    18
ജാംഷഡ്പൂര്‍    18    4    6    8    18
നോര്‍ത്ഈസ്റ്റ്    17    2    7    8    13
ഹൈദരാബാദ്    18    2    4    12    10


 

Latest News