വനിതാ ലോകകപ്പ് തുടങ്ങുന്നു, റെക്കോര്‍ഡിനായി മെല്‍ബണ്‍

സിഡ്‌നി - വനിതാ ട്വന്റി20 ലോകകപ്പ് വെള്ളിയാഴ്ച ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ആരംഭിക്കുമ്പോള്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് റെക്കോര്‍ഡിനായി കാത്തുനില്‍ക്കുന്നു. മാര്‍ച്ച് എട്ടിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഫൈനലിന് ഓസ്‌ട്രേലിയ ബെര്‍ത്തുറപ്പിച്ചാല്‍ ഒരു ലക്ഷത്തോളം കാണികളെയാണ് ആതിഥേയര്‍ പ്രതീക്ഷിക്കുന്നത്. കാലിഫോര്‍ണിയയിലെ പാസഡേനയില്‍ 1999 ലെ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ചൈനയെ അമേരിക്ക തോല്‍പിക്കുന്നതു കാണാന്‍ 90,185 പേര്‍ എത്തിയതാണ് ഒരു വനിതാ മത്സരം കാണാനെത്തിയ ഏറ്റവും വലിയ ജനക്കൂട്ടം. മെല്‍ബണ്‍ ഗ്രൗണ്ടില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ഇരിക്കാം. 
ടൂര്‍ണമെന്റില്‍ ആതിഥേയരെ ആര് പിടിച്ചുകെട്ടുമെന്നാണ് പ്രധാന ചോദ്യം. നാലു തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയുമായാണ് ഏറ്റുമുട്ടുക. 2019 ആദ്യ പകുതിക്കു ശേഷം ഓസ്‌ട്രേലിയയെ വെല്ലുവിളിക്കാന്‍ മറ്റു ടീമുകള്‍ക്കൊന്നുമായിട്ടില്ല. 

 

Latest News