മൂന്നു വര്‍ഷത്തേക്ക് ക്യാപ്റ്റന്‍ സ്ഥാനം ഒഴിവില്ലെന്ന് കോഹ്‌ലി

വെല്ലിംഗ്ടണ്‍ - മൂന്നു രൂപത്തിലുള്ള ക്രിക്കറ്റിലും ഇന്ത്യയെ നയിക്കുക ശ്രമകരമായ ജോലിയാണെങ്കിലും നേതൃഭാരം കുറക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വിരാട് കോഹ്‌ലി. അല്‍പമൊന്ന് പിന്മാറുന്നതിനെക്കുറിച്ച് മൂന്നു വര്‍ഷം കഴിഞ്ഞേ ആലോചിക്കു എന്ന് മുപ്പത്തൊന്നുകാരന്‍ പറഞ്ഞു. 
എട്ടു വര്‍ഷത്തോളമായി വര്‍ഷത്തില്‍ 300 ദിവസത്തോളം ഞാന്‍ കളിക്കളത്തിലാണ്. എന്നാല്‍ ഏതെങ്കിലും ഒരു രൂപത്തിലുള്ള കളിയില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ചാലോചിക്കാന്‍ സമയമായിട്ടില്ലെന്ന് കോഹ്‌ലി വ്യക്തമാക്കി. 

Latest News