Sorry, you need to enable JavaScript to visit this website.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സൗദി ടീമുകള്‍ ഒന്നാമത്

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സൗദി അറേബ്യന്‍ ടീമുകള്‍ കുതിപ്പ് തുടരുന്നു. അന്നസര്‍ 2-1 ന് യു.എ.ഇയില്‍ അല്‍ഐനിനെയും അത്തആവുന്‍ 2-0 ന് കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഖത്തറിലെ അല്‍ദുഹൈലിനെയും തോല്‍പിച്ചു. 
എല്ലാ ടീമുകളും രണ്ടു വീതം മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൗദിയിലെ നാലു ടീമുകളും അജയ്യരായി മുന്നേറുകയാണ്. ഗ്രൂപ്പ് എ-യില്‍ അല്‍അഹ്‌ലിയും ഗ്രൂപ്പ് സി-യില്‍ അത്തആവുനും ഗ്രൂപ്പ് ഡി-യില്‍ അന്നസറും ഒന്നാം സ്ഥാനത്തുണ്ട്. ഗ്രൂപ്പ് ബി-യില്‍ നിലവിലെ ചാമ്പ്യന്മാരായ അല്‍ഹിലാല്‍ ഒന്നാം സ്ഥാനം പങ്കിടുന്നു. 

Latest News