വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്- ഈജിപ്ഷ്യന്‍ യുവതി ഓടിച്ച വാഹനമിടിച്ച് പരുക്കേറ്റ കൊയിലാണ്ടി സ്വദേശി മുഹമ്മദിന് രണ്ട് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. 2018 ഡിസംബര്‍ 18 ന് ഷാര്‍ജ വ്യവസായ മേഖലയിലായിരുന്നു  കേസിനാസ്പദമായ അപകടം.  ഷാര്‍ജ ട്രാഫിക് പോലീസ് കേസ് എടുക്കുകയും 1,500 ദിര്‍ഹം പിഴ ഈടാക്കുകയും ചെയ്തു.
എന്നാല്‍, അഞ്ച് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി മുഹമ്മദ് ഷാര്‍ജയിലെ അലി ഇബ്രാഹിം അഡ്വക്കറ്റ്‌സ് വഴി കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് ലക്ഷം ദിര്‍ഹവും അതു പൂര്‍ണമായി അടച്ചു തീര്‍ക്കുംവരെ ഒമ്പത് ശതമാനം പലിശയും കേസ് ചെലവുകളും ഇന്‍ഷുറന്‍സ് കമ്പനി മുഹമ്മദിന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍ മൂന്ന് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ അലി ഇബ്രാഹിം അപ്പീല്‍ നല്‍കിയിരിക്കുകയാണ്. മുഹമ്മദിന്റെ പരുക്കുകള്‍ ഗുരുതരമല്ലെന്നും  65,000 ദിര്‍ഹത്തിനെ  അര്‍ഹതയുള്ളൂ എന്നുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം കോടതി തള്ളി.

 

Latest News