Sorry, you need to enable JavaScript to visit this website.

കൂപ്പറേജില്‍ കാല്‍പന്താരവം, ഈസ്റ്റ് ബംഗാളിന് എവേ ആശ്വാസം

മുംബൈ - മൂന്നു വര്‍ഷത്തിനു ശേഷം മുംബൈയിലെ ഐതിഹാസികമായ കൂപ്പറേജ് സ്റ്റേഡിയത്തില്‍ നടന്ന ഐ-ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ 3-1 ന് ഇന്ത്യന്‍ ആരോസിനെ തോല്‍പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ പരാജയങ്ങളില്‍ തളര്‍ന്ന ഈസ്റ്റ് ബംഗാളിന് ഐ-ലീഗ് ഫുട്‌ബോളില്‍ എവേ ജയത്തിന്റെ ആശ്വാസം. കഴിഞ്ഞയാഴ്ച ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ ആരോസ് 1-0 ന് ഞെട്ടിച്ചിരുന്നു. 
മുംബൈ ടീമുകളായ മുംബൈ എഫ്.സി, മഹീന്ദ്ര യുനൈറ്റഡ് തുടങ്ങിയവ അസ്തമിച്ചതോടെയാണ് കൂപ്പറേജില്‍ ഫുട്‌ബോള്‍ ആരവം ഒടുങ്ങിയത്. ആരോസ് തങ്ങളുടെ ഹോം മത്സരത്തിന് കൂപ്പറേജ് തെരഞ്ഞെടുക്കുകയായിരുന്നു.

Latest News