സൗദി വിദ്യാര്‍ഥിനിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത പ്രതികള്‍ക്ക് തടവും പിഴയും

ദുബായ് - സൗദി വിദ്യാര്‍ഥിനിയെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ടു അറബ് വംശജരെ ദുബായ് കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രതികള്‍ക്ക് 23,000 ദിര്‍ഹം പിഴ ചുമത്തിയിട്ടുമുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.
യു.എ.ഇയില്‍ പഠിക്കുന്ന സൗദി യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്നാണ് പ്രതികള്‍ ബ്ലാക്ക്‌മെയിലിംഗിന് ശ്രമിച്ചത്. അല്‍ഐനിലേക്ക് പോകുന്ന ബസില്‍ കയറുന്നതിനിടെ ബാഗ് വെക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതി കാണാതെ മൊബൈല്‍ ഫോണ്‍ പ്രതികള്‍ കവരുകയായിരുന്നു. ഇതിനു ശേഷം രണ്ടായിരം ദിര്‍ഹം കൈമാറിയില്ലെങ്കില്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ക്ലിപ്പിംഗുകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ഇരുവരും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

 

Latest News