കോഴിക്കോട്- പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടരുന്ന പ്രക്ഷോഭത്തിന് ആവേശം പകരാന്‍ അറബി ഗാനവും.
ബദറുദ്ദീന്‍ പാറന്നൂരിന്റെ രചനയില്‍ കണ്ണൂര്‍ മമ്മാലിയുടെ ആലാപനത്തിലൂടെ മലയാളി സമൂഹം നെഞ്ചേറ്റിയ സ്വതന്ത്രഭാരത എന്ന് തുടങ്ങുന്ന ഗാനത്തിന്റെ അറബി പതിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കണ്ണൂര്‍ മമ്മാലി തന്നെയാണ് അറബി ഗാനവും പാടിയിരിക്കുന്നത്. വരികള്‍ അറബിയിലേക്ക് മാറ്റിയത് അറബി ഗാന രചനയില്‍ പ്രശസ്തനായ മൊയ്തു മാസ്റ്റര്‍ വാണിമേല്‍.
കണ്ണൂര്‍ മമ്മാലിയും വിടല്‍ മൊയ്തുവും വ്യത്യസ്തതയോടെ പാടി ലോകം നെഞ്ചേറ്റിയ പ്രതിഷേധപ്പാട്ട് മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, അറബി, തുളു, കന്നട, തമിഴ്, ഉറുദു, തുടങ്ങിഎട്ട് ഭാഷകളിലായി മൊഴിമാറ്റം നടത്തി ലോകമെമ്പാടും പ്രതിഷേധം അറിയിക്കുകയാണെന്ന് ഗാനരചയിതാവ് ബദറുദ്ദീന്‍ പാറന്നൂര്‍ പറഞ്ഞു.