Sorry, you need to enable JavaScript to visit this website.

ക്ലൈസ്റ്റേഴ്‌സ് റാക്കറ്റെടുക്കുന്നു, ഏഴു വര്‍ഷത്തിനു ശേഷം

ദുബായ് - ഏഴു വര്‍ഷത്തെ ഇടവേളക്കു ശേഷം മുന്‍ ലോക ഒന്നാം നമ്പര്‍ കിം ക്ലൈസ്റ്റേഴ്‌സ് പ്രൊഫഷനല്‍ ടെന്നിസില്‍ റാക്കറ്റ് കൈയിലെടുക്കുന്നു. ദുബായ് ഓപണിലാണ് മുപ്പത്താറുകാരിയുടെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍ ചാമ്പ്യനും മുന്‍ ഒന്നാം  നമ്പറുമായ ഗര്‍ബീന്‍ മുഗുരുസയില്‍ നിന്ന് ബെല്‍ജിയംകാരി ശക്തമായ വെല്ലുവിളി നേരിടും. 
നാലു ഗ്രാ്ന്റ്സ്ലാമുകള്‍ക്കുടമയായ ക്ലൈസ്റ്റേഴ്‌സ് രണ്ടാം തവണയാണ് തിരിച്ചുവരുന്നത്. ഇപ്പോള്‍ മൂന്നു മക്കളുടെ അമ്മയാണ്. 2012 ലെ യു.എസ് ഓപണിലാണ് അവസാനം മത്സരിച്ചത്. 2007 ല്‍ ആദ്യം വിരമിച്ച ശേഷം വിവാഹിതയാവുകയും ആദ്യ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 2009 ല്‍ തിരിച്ചുവന്ന ശേഷമാണ് മൂന്നു ഗ്രാന്റ്സ്ലാമുകള്‍ നേടിയത്.  
അടങ്ങാത്ത ആഗ്രഹവും ഭര്‍ത്താവിന്റെ പിന്തുണയുമാണ് തിരിച്ചുവരവിന് പ്രേരകമെന്ന് ക്ലൈസ്റ്റേഴ്‌സ് പറഞ്ഞു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഓപണില്‍ കളിക്കേണ്ടതായിരുന്നുവെങ്കിലും പരിക്കിനെത്തുടര്‍ന്ന് പിന്മാറി. 41 സിംഗിള്‍സ് കിരീടങ്ങള്‍ക്ക് ഉടമയാണ് ക്ലൈസ്റ്റേഴ്‌സ്.

Latest News