ദുബായ് - കൊറോണ വൈറസ് ബാധിച്ച രണ്ടു പേരുടെ അസുഖം ഭേദമായതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം മൂന്നായി. യു.എ.ഇയില്‍ ആകെ എട്ടു പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ മൂന്നു പേരുടെ അസുഖമാണ് ഭേദമായിരിക്കുന്നത്.
73 വയസ് പ്രായമുള്ള ചൈനക്കാരിയുടെ അസുഖം ഭേദമായതായി കഴിഞ്ഞയാഴ്ച യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 41 വയസ് പ്രായമുള്ള ചൈനക്കാരനും ഇയാളുടെ എട്ടു വയസുകാരനായ മകനുമാണ് പുതുതായി രോഗം ഭേദമായിരിക്കുന്നത്. അഞ്ചു പേര്‍ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. ഇക്കൂട്ടത്തില്‍ ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.






