ഫൈനല്‍ എക്‌സിറ്റിനും പാസ്പാര്‍ട്ട് കാലാവധി നിര്‍ബന്ധമെന്ന് സൗദി ജവസാത്ത്

റിയാദ്- എക്‌സിറ്റ് റീ എന്‍ട്രി വിസക്കു മാത്രമല്ല ഫൈനല്‍ എക്‌സിറ്റ് ലഭിക്കാനും വിദേശികളുടെ പാസ്‌പോര്‍ട്ടിന് കാലാവധി ഉണ്ടായിരിക്കണെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിന് അവരുടെ പാസ്പോര്‍ട്ടുകളില്‍ കാലാവധിയുണ്ടായിരിക്കണമെന്ന്  സൗദി പൗരന്റെ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് കാലാവധി അവസാനിച്ച ബംഗ്ലാദേശി വേലക്കാരിക്ക് ഫൈനല്‍ എക്സിറ്റ് നല്‍കി അടുത്ത മാസം സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ ആലോചിക്കുന്നുവെന്നും  പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചത് ഫൈനല്‍ എക്സിറ്റ് നല്‍കുന്നതിനും സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനും പ്രതിബന്ധമാകുമോ എന്നുമായിരുന്നു സൗദി പൗരന്റെ അന്വേഷണം.

പാസ്പോര്‍ട്ട് കാലാവധി അവസാനിച്ച തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റ് നല്‍കാന്‍ കഴിയില്ലെന്നും ഫൈനല്‍ എക്സിറ്റിന് സമീപിക്കുന്നതിനു മുമ്പായി പാസ്പോര്‍ട്ട് പുതുക്കണമെന്നും ഇതിന് മറുപടിയായി ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

Latest News