ഇന്ത്യന്‍ പെയ്‌സില്‍  കിവീസ് തകര്‍ന്നു

ഹാമില്‍ടണ്‍ - ത്രിദിന സന്നാഹ ക്രിക്കറ്റ് മത്സരത്തില്‍ ന്യൂസിലാന്റ് ഇലവനെ ഇന്ത്യന്‍ പെയ്‌സര്‍മാര്‍ എറിഞ്ഞിട്ടു. ഇന്ത്യയുടെ 263 നെതിരെ ആതിഥേയര്‍ 235 ന് ഓളൗട്ടായി. മുഹമ്മദ് ഷമിയുടെ (10-5-17-3) നേതൃത്വത്തിലാണ് പെയ്‌സര്‍മാര്‍ ആഞ്ഞടിച്ചത്. ജസ്പ്രീത് ബുംറയും (11-3-18-2) ഉമേഷ് യാദവും (13-1-49-2) നവദീപ് സയ്‌നിയും (15-2-58-2) രണ്ടു വീതം വിക്കറ്റെടുത്തു. അവശേഷിച്ച ഏക വിക്കറ്റ് സ്പിന്നര്‍ ആര്‍. അശ്വിന്‍ നേടി. രവീന്ദ്ര ജദേജക്ക് വിക്കറ്റ് ലഭിച്ചില്ല. 
മുന്‍നിര ന്യൂസിലാന്റ് ബാറ്റ്‌സ്മാന്മാരില്‍ ടിം സെയ്‌ഫേടും ജിമ്മി നീഷമും മാത്രമേ ന്യൂസിലാന്റ് ഇലവനിലുള്ളൂ. സെയ്‌ഫേടും (9) നീഷമും (1) പരാജയപ്പെട്ടു. ഹെന്റി കൂപ്പറാണ് (40) ടോപ്‌സ്‌കോറര്‍. 
 

Latest News