Tuesday , February   18, 2020
Tuesday , February   18, 2020

മൊറോക്കോ താരം സിയേഷ് ചെല്‍സിയില്‍

ദ ഹേഗ് - ഡച്ച് ചാമ്പ്യന്മാരായ അയാക്‌സിന്റെ മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ ഹക്കീം സിയേഷ് ചെല്‍സിയില്‍ ചേരും. ഇരുപത്താറുകാരനായി നാല് കോടി യൂറോയാണ് ചെല്‍സി ചെലവിടുക. ഈ സീസണ്‍ അയാക്‌സിനൊപ്പം ചെലവഴിച്ച ശേഷമാണ് ഇടങ്കാലന്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ചെല്‍സി ജഴ്‌സിയിടുക. നെതര്‍ലാന്റ്‌സില്‍ ജനിച്ച സിയേഷ് 2016 ലാണ് അയാക്‌സില്‍ ചേര്‍ന്നത്. മറ്റൊരു ഡച്ച് ക്ലബ് ട്വന്റി എഫ്.സിയില്‍ നിന്ന് വെറും 1.1 കോടി യൂറോക്ക്. അാക്‌സിനു വേണ്ടി 160 കളികളില്‍ 49 ഗോളടിച്ചു. 2018 ലെ ഡച്ച് പ്ലയര്‍ ഓഫ് ദ ഇയറാണ്.
കഴിഞ്ഞ സീസണില്‍ അയാക്‌സ് ചാമ്പ്യന്‍സ് ലീഗില്‍ സെമിയിലേക്ക് കുതിച്ചതില്‍ സിയേഷിന് വലിയ പങ്കുണ്ട്. എന്നാല്‍ ഇത്തവണ അയാക്‌സ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതോടെയാണ് സിയേഷ് ക്ലബ് മാറുന്നത്. ചെല്‍സിയോട് ഹോം മത്സരം തോറ്റതായിരുന്നു അയാക്‌സ് പുറത്താവാന്‍ പ്രധാന കാരണം. ലണ്ടനിലെ റിട്ടേണ്‍ ലെഗില്‍ ചെല്‍സിക്കെതിരെ അവര്‍ മൂന്നു ഗോള്‍ ലീഡ് തുലച്ചു. 
കഴിഞ്ഞ സീസണിലെ അയാക്‌സിന്റെ മികച്ച പ്രകടനത്തിന് കാരണക്കാരായ മതിസ് ഡിലൈറ്റ്, ഫ്രെങ്കി ഡി യോംഗ് എന്നിവരെ യഥാക്രമം യുവന്റസും ബാഴ്‌സലോണയും സ്വന്തമാക്കിയിരുന്നു. 

Latest News