വീടിന് തീപ്പിടിച്ചു; മലയാളി കുടുംബത്തിന് പൊള്ളലേറ്റു

ഉമ്മുല്‍ഖുവൈന്‍- വീട്ടിലുണ്ടായ തീപ്പിടിത്തത്തില്‍ പൊള്ളലേറ്റ് മലയാളി കുടുംബം ആശുപത്രിയില്‍. ചെങ്ങന്നൂര്‍ പുത്തന്‍കാവ് സ്വദേശി അനില്‍ നൈനാന്‍, നീനു, മകന്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച ജോര്‍ദാന്‍ സ്വദേശിക്കും പൊള്ളലേറ്റു. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണം എന്നറിയുന്നു. ഈ സമയം നീനുവും കുഞ്ഞും അടുക്കളയിലായിരുന്നു. ഇതു കണ്ട് ഓടിയെത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് അനിലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ അനിലിനെ ഉമ്മുല്‍ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയിലും തുടര്‍ന്ന് അബുദാബി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ ജോര്‍ദാന്‍ സ്വദേശിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീനുവും കുഞ്ഞും അപകടനില തരണം ചെയ്തു.

 

Latest News