ദുബായ്- യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത്.
ചൈനയില്‍നിന്ന് പുതിയ കൊറോണ വൈറസ് വ്യാപിച്ച ശേഷം യു.എ.ഇയില്‍ ആദ്യമായാണ് ഒരു ഇന്ത്യൻ പൗരന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ യുഎഇയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ആറു പേരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ഒരാൾ ഐ.സി.യുവിൽ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊറോണ ബാധിച്ച 73 കാരി ചൈനീസ് വനിതക്ക് രോഗം ഭേദമായതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.






