പൂര്‍വികരുടെ പോരാട്ടചരിത്രം ഓര്‍മിപ്പിപ്പിച്ച് ഒരു പടപ്പാട്ട്

കോഴിക്കോട്- സ്വാതന്ത്ര്യത്തിനായി പടപൊരുതിയ പൂര്‍വികരുടെ പോരാട്ട ചരിത്രം ഓര്‍മിപ്പിച്ച് പൗരത്വ നിയമത്തിനെതിരെ ഒരു പടപ്പാട്ട് റിലീസ് ചെയ്തു. ജനിച്ച മണ്ണില്‍ പൗരത്വം തെളിയാക്കാന്‍ ആജ്ഞാപിക്കുന്നവരോട് രൂക്ഷമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതാണ് സന്ദീപ് പി സംവിധാനം ചെയ്ത 'സിറ്റിസണ്‍ നമ്പര്‍ 21' വീഡിയോ ഗാനം.
സ്വാതന്ത്ര്യത്തിന്റെ പോരാട്ട നാളുകള്‍ ഓര്‍ത്തെടുക്കുന്ന മുസ്ലിം സ്ത്രീയുടെ ചരിത്ര വിവരണമായാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്. പറങ്കികളുടെയും ബ്രിട്ടീഷുകാരുടെയും പീരങ്കിക്ക് മുന്നില്‍ തോല്‍ക്കാത്തവരെയാണോ നിങ്ങള്‍ ഓലപ്പാമ്പുകാട്ടി പേടിപ്പിക്കുന്നതെന്ന് കടലാസ് ആവശ്യപ്പെട്ട് എത്തുന്നവരോട് ഇവര്‍ ചോദിക്കുന്നു.
പടപ്പാട്ടുപാടി പോരടിച്ച് സ്വാതന്ത്ര്യം നേടിയ നാട്ടില്‍ ആരൊക്കെ ജീവിക്കണമെന്ന് നിശ്ചയിക്കാന്‍ ആരും വരണ്ട. ഇന്നാട്ടില്‍ ജനിച്ചിട്ടുണ്ടെങ്കില്‍ പാട്ട് അവസാനിക്കുന്നത്.
ബോധി സൈലന്റ് സ്‌കേപ്പിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ സോങ് റിലീസ് ചെയ്തത്. സരസ ബാലുശേരി, ഹാരിസ് സലീം തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഹം ഭി പ്രൊഡക്ഷന്‍ ഹൗസ് ആണ് നിര്‍മാണം.

 

Latest News