വായ്പ തിരിച്ചടക്കാതെ മുങ്ങിയ ഇന്ത്യക്കാര്‍ക്കെതിരെ യു.എ.ഇ ബാങ്കുകള്‍

ദുബായ്- വായ്പ തിരിച്ചടക്കാതെ ഇന്ത്യയിലേക്ക് മുങ്ങിയ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കെതിരെ യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ നിയമനടപടിക്കൊരുങ്ങുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) മേഖലയുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് 2016 മുതല്‍ നിരവധി ഇന്ത്യന്‍ ബിസിനസുകാരും ശമ്പളക്കാരും വായ്പ തിരിച്ചടക്കാതെ രാജ്യം വിട്ടുപോയി. ബിസിനസ് പരാജയങ്ങളും തൊഴില്‍ നഷ്ടവുമാണ് പലരേയും വായ്പയടക്കാതെ മുങ്ങാന്‍ പ്രേരിപ്പിച്ചത്.
2017 ലെ എസ്.എം.ഇ പ്രതിസന്ധിവേളയില്‍ യു.എ.ഇ ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പകള്‍ (എന്‍.പി.എല്‍) മൊത്തം വായ്പയുടെ 7.5 ശതമാനത്തിലധികം ആയിരുന്നു. ഏകദേശം ഒമ്പത് ബില്യണ്‍ ദിര്‍ഹം. ഇതില്‍ കൂടുതലും ഇന്ത്യക്കാരുടെ വായ്പകളാണ്.
നിഷ്‌ക്രിയ വായ്പകള്‍ 2018 ലും 2019 ലും കുറഞ്ഞുവരികയാണെങ്കിലും മിക്ക ബാങ്കുകളുടേയും ലാഭത്തെ വായ്പാ തിരിച്ചടവ് ഇല്ലാത്തത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

 

Latest News