വെളിച്ചോത്സവത്തിനൊരുങ്ങി ഷാര്‍ജ

ഷാര്‍ജ- പത്താമത് ഷാര്‍ജ വെളിച്ചോത്സവം ബുധനാഴ്ച ആരംഭിക്കും. രാത്രി എട്ടിന് ഷാര്‍ജ മുനിസിപാലിറ്റി മന്ദിരത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍. തുടര്‍ന്ന് എമിറേറ്റിലെ പ്രധാനപ്പെട്ട 19 കേന്ദ്രങ്ങളില്‍ പ്രത്യേക ലൈറ്റ് ഷോകള്‍ നടക്കും. ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്പ്‌മെന്റ് അതോറിറ്റി (എസ്.സി.ടി.ഡി.എ.)യാണ് സംഘാടകര്‍.
മൂന്ന് ഇന്ററാക്ടീവ് ഷോകള്‍, അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ രണ്ട് ഷോകള്‍, യൂണിവേഴ്‌സിറ്റി ഹാളിന്റെ മുന്‍വശത്ത് പ്രത്യേക ഷോകള്‍ എന്നിവ ഉണ്ടായിരിക്കും. വീഡിയോ മാപ്പിങ് സാങ്കേതികവിദ്യയെ വിര്‍ച്വല്‍ റിയാലിറ്റിയുമായി സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള അത്ഭുതങ്ങളായിരിക്കും യൂണിവേഴ്‌സിറ്റി ഹാളിലെ ഷോയിലുണ്ടാവുക. തത്സമയ ഷോകളായിരിക്കും അല്‍ മജാസ് വാട്ടര്‍ഫ്രണ്ടില്‍ നടക്കുക. എല്ലാ ദിവസവും രാത്രി 9 ന് പ്രത്യേക കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.

 

Latest News