ഇത് വ്യാജ ഫോട്ടോ; ദുബായ് മാളില്‍നിന്നല്ലെന്ന് അധികൃതര്‍

ദുബായ്- കൊറോണ വൈറസ് ബാധിച്ച ഒരാളെ ദുബായ് മാളില്‍ നിന്ന് പുറത്തെത്തിക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോ അധികൃതര്‍ നിഷേധിച്ചു. ഒരാളെ സ്‌ട്രെച്ചറില്‍ ദുബായ് മാളില്‍നിന്ന് പുറത്തേക്ക് തള്ളിക്കൊണ്ടുപോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഈ ചിത്രമെടുത്തിരിക്കുന്നത് ദുബായ് മാളില്‍നിന്നോ മറ്റേതെങ്കിലും ഇമാര്‍ കെട്ടിടത്തില്‍നിന്നോ അല്ലെന്ന് ഇമാര്‍ മാള്‍സ് വക്താവ് പറഞ്ഞു.

ഷോപ്പിംഗ് മാളുകളില്‍ കൊറോണ കണ്ടെത്താന്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന പ്രചാരണം ആരോഗ്യ മന്ത്രാലയ വക്താവും നിഷേധിച്ചു. ഇത് ശരിയല്ലെന്നും യുഎഇ വിമാനത്താവളങ്ങളില്‍ മാത്രമാണ് കൊറോണ വൈറസില്ലെന്ന് ഉറപ്പ് വരുത്താന്‍ യാത്രക്കാരെ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 

Latest News