ദുബായ് ഷോപ്പിംഗ് മേളക്ക് കൊടിയിറക്കം

ദുബായ്- ലോക വിപണിയുടെ മനം കവര്‍ന്ന ദുബായ് ഷോപ്പിംഗ് മേളക്ക് (ഡി.എസ്.എഫ്) ശനിയാഴ്ച രാത്രി കൊടിയിറക്കം.  ഡിസംബര്‍ 26ന്  തുടങ്ങിയ മേളക്ക് കരിമരുന്നു പ്രയോഗത്തോടെയാണ് സമാപനം.
ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, ക്രീക്കുകള്‍ എന്നിവിടങ്ങളിലടക്കം ഒട്ടേറെ പരിപാടികളാണ് ഡി.എസ്.എഫിന്റെ ഭാഗമായി അരങ്ങേറിയത്. മലയാളികളടക്കം ഒട്ടേറെ ഭാഗ്യശാലികള്‍ക്ക് ആഡംബര വാഹനങ്ങളടക്കമുള്ള സമ്മാനങ്ങള്‍ കിട്ടി. ഡി.എസ്.എഫിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജില്‍ ആഘോഷം തുടരും.
കച്ചവട സ്ഥാപനങ്ങളില്‍ വന്‍ ഓഫറുകളോടെ  കച്ചവടം പൊടിപൊടിക്കുകയാണ്. പരമ്പര്യത്തനിമകളോടെ അല്‍ ഖവാനീജ് അവസാന എക്‌സിറ്റ്, അല്‍ റിഗ്ഗ സ്ട്രീറ്റ്, അല്‍ സീഫ്, സിറ്റി വോക്, ഹത്ത, അല്‍ ഷിന്ദഗ, ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ബുര്‍ജ് പാര്‍ക്ക് എന്നിവിടങ്ങളിലൊരുക്കിയ മാര്‍ക്കറ്റുകള്‍ ജനങ്ങളെ ആകര്‍ഷിച്ചു.
ബോളിവുഡ് ഗായകന്‍ സോനു നിഗം, അമേരിക്കന്‍ ഗായകന്‍ ജോണ്‍ ലെജന്‍ഡ്, മധ്യപൂര്‍വദേശത്തെ പ്രശസ്തരായ റാഷിദ് അല്‍ മാജിദ്, മാജിദ് അല്‍ മൊഹന്ദിസ് തുടങ്ങിയവര്‍ മേളയുടെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കാനെത്തിയിരുന്നു.

 

Latest News