യു.എ.ഇ വിമാനങ്ങള്‍ ചൈനീസ് യാത്ര റദ്ദാക്കിയിട്ടില്ല

ദുബായ്- മാരകമായ വൈറസ് ആക്രമണത്തെത്തുടര്‍ന്ന് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയെങ്കിലും യു.എ.ഇ വിമാനങ്ങള്‍ പതിവുയാത്രകള്‍ തുടരുന്നു. ചൈനയിലേക്കുള്ള വിമാന ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
യു.എ.ഇ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബുധനാഴ്ച ഇക്കാര്യം എയര്‍ലൈന്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ചൈനയില്‍നിന്ന് എമിറേറ്റ്‌സ് വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെയും ക്രൂവിനെയും ദുബായ് ആരോഗ്യ അധികൃതര്‍ പരിശോധിക്കുന്നുണ്ട്.  അതില്‍ ബീജിംഗ്, ഷാങ്ഹായ്, ഗ്വാങ്ഷൗ എന്നിവിടങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ വിമാനങ്ങളും ഉള്‍പ്പെടുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

 

Latest News