Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ വനിതാ ഫുട്‌ബോളിന് പുതുചരിത്രം, ബാലാദേവി റെയ്‌ഞ്ചേഴ്‌സില്‍

ഗ്ലാസ്‌ഗൊ - ആദ്യമായി രാജ്യത്തിനു പുറത്ത് ഇന്ത്യന്‍ കളിക്കാരി പ്രൊഫഷനല്‍ ഫുട്‌ബോള്‍ കളിക്കാനൊരുങ്ങുന്നു. സ്‌കോട്‌ലന്റിലെ റെയ്‌ഞ്ചേഴ്‌സ് ഫുട്‌ബോള്‍ ക്ലബ് ഇന്ത്യന്‍ വനിതാ താരം ബാലാദേവിയെ ടീമിലെടുത്തു. റെയ്‌ഞ്ചേഴ്‌സ് ടീമിലെടുക്കുന്ന പ്രഥമ ഏഷ്യന്‍ കളിക്കാരി കൂടിയാണ് മണിപ്പൂരുകാരി. മണിപ്പൂര്‍ പോലീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കളിക്കാരിയായിരുന്നു ഇരുപത്തൊമ്പതുകാരി. നവംബറില്‍ നടന്ന ട്രയല്‍സിനെത്തുടര്‍ന്നാണ് ബാലാദേവിക്ക് ഒന്നര വര്‍ഷത്തെ കരാര്‍ നല്‍കിയത്.   
ഇന്ത്യക്കുവേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരിയാണ് ബാലാദേവി. 2010 ല്‍ പതിനഞ്ചാം വയസ്സില്‍ അരങ്ങേറിയ അവര്‍ 58 കളികളില്‍ 52 ഗോളടിച്ചു. 
യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകളിലൊന്നില്‍ കളിക്കാനാവുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാലാദേവി പറഞ്ഞു. 

 

Latest News